Monday, April 6, 2015

ഇത്തിള്‍ കണ്ണികള്‍


അവന്‍ പേര്‍ത്തും പേര്‍ത്തും ആലോചിച്ചു.എന്തെ മനുഷ്യര്‍ ഇങ്ങനെ...?വാങ്ങിയ പൈസ ചോതിച്ചതിനല്ലേ ഇക്കണ്ട പുകില്‍ അയാള്‍ ഉണ്ടാക്കിയത്....?അവസാനം ഒരു ഡയലോഗും....ഇപ്പൊ എന്‍റെ കയ്യില്‍ ഇല്ല....ഒണ്ടാകുമ്പോ തരാം....വാങ്ങുന്ന സമയത്ത് ഈ മുഖമല്ലായിരുന്നല്ലോ...എന്താ ചിരി...എന്താ വിനയം...സംസാരിച്ച് തുടങ്ങിയപ്പോഴേ കണ്ണ് നിറഞ്ഞ് കൊച്ചു പിള്ളാരെ പോലെ നിന്ന് മോങ്ങിയ ആളാ....ദേ....ഏതോ ഭീകരനെ കയ്യില്‍ കിട്ടിയ പോലീസ് ഏമാന്മാരെ പോലെ നിന്ന് കലി തുള്ളണത്‌. ഏഭ്യന്‍.....സ്വന്തവും ബന്ധവും നോക്കി സഹായിച്ച ഞാന്‍ വെറും പോഴന്‍....അല്ലാ പിന്നെ...വേറെ എന്തുന്നാ പറയാന്‍ പറ്റിയത്...?
ഓരോന്നാലോചിച്ച് റൂമിന്‍റെ വാതില്‍ക്കല്‍ എത്തിയതറിഞ്ഞില്ല.ഇനി ആരോട് ചോതിക്കും...? വീട്ടില്‍ അത്യാവശ്യമായി പൈസ അയച്ചേ പറ്റുള്ളൂ.....അല്ലെങ്കില്‍ ആശുപത്രിക്കാര്‍ കയ്യൊഴിയും അവള്‍ക്ക് ഓപറേഷന്‍ നടക്കില്ല...വേദന കൊണ്ട് പുളയുന്ന അവളുടെ ആ ശബ്ദം എനിക്കറിയാന്‍ സാധിച്ചു...കൂടെ മോന്‍റെ വര്‍ണ്ണനയും കൂടെയായപ്പോള്‍ പൂര്‍ത്തിയായി.അവള്‍ പണ്ടേ അങ്ങിനെയാ...ഒന്നും പറയില്ല...ഞാന്‍ വിഷമിക്കുമോ എന്ന പേടി....എനിക്കോ അവള്‍ വിഷമിക്കുമോ എന്ന പേടി....
അവസാനം എന്തായി....ദേ അവള്‍ വേദന കൊണ്ട് തളര്‍ന്ന് ആശുപത്രിയിലും അതില്‍ മനം നൊന്ത് ഞാന്‍ ഈ മരുഭൂമിയിലും....ആരാ എന്നെ ഒന്ന് സഹായിക്കുക....?.കാലു തെന്നി ഒന്ന് വീണതാ എന്ന് പറഞ്ഞിരുന്നു...കുഴപ്പമൊന്നുമില്ല എന്നും പറഞ്ഞു...ആരും കണ്ടില്ലാത്രെ..അതാ അവളുടെ ആശ്വാസം....പക്ഷെ അത് ഇത്രടം എത്തിക്കും എന്ന് അവളോ ഞാനോ നിരീച്ചതുമില്ല.എന്‍റെ എല്ലാമെല്ലാമായ എന്‍റെ സഹധര്‍മിണി....പാവം എന്‍റെ മീനു...മീനാക്ഷി എന്നപേര്‍ അവള്‍ക്ക് ഇട്ടവരെ ഒക്കെ ആദ്യ നാളുകളില്‍ ഞാന്‍ അവള്‍ മാത്രം കേള്‍ക്കെ വഴക്ക് പറഞ്ഞിട്ടുണ്ട്...മീനാക്ഷി, മീനിന്‍റെ പോലുള്ള കണ്ണുള്ളവള്‍. പക്ഷെ അവള്‍ക്കോ മത്തങ്ങാ കണ്ണാ...എന്താ വലിപ്പം... എന്താ ഭംഗി....അത് കണ്ടല്ലേ അവളെ മതി എന്ന ഒറ്റ നില്‍പ്പില്‍ ഈ കല്യാണം തന്നെ നടന്നത്....ഏട്ടാ...എന്നോ ഏയ്‌...എന്നോ ഒക്കെയാ എന്നെ വിളിച്ചിരുന്നത്...അത് ദാസേട്ടാ എന്നായത് മോനെ പ്രസവിച്ച് കിടക്കുംബോഴാണെന്ന് തോന്നുന്നു..അടുത്ത ബെഡിലെ പ്രായം ചെന്നവര്‍ കെട്ട്യോനെ അങ്ങിനെ വിളിച്ചൂന്നും പറഞ്ഞാ ഇങ്ങനെ ആക്കിയെ..അസൂയ തന്നെ...ആദ്യമായി അങ്ങിനെ വിളിച്ചപ്പോ ഞാന്‍ തെക്കും പറക്കും നോക്കിയത് കണ്ട് അവള്‍ നാണിച്ച് എന്നെ കൈ കാട്ടി അടുത്തേക്ക് വിളിച്ചു...എന്നിട്ട് പറയുവാ നിങ്ങളെ തന്നെയാ വിളിച്ചേ എന്ന്....ഹോ ഭാഗ്യം ചീത്ത വിളിക്കാഞ്ഞത്....കാരണം പ്രസവ വേദന വന്നപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടന്ന എന്നെ വിളിക്കാത്ത വാക്കുകള്‍ ഇല്ല..വണ്ടിക്കാരന്‍ ഇരുന്ന്‍ ചിരിക്കുന്നുണ്ടായിരുന്നു..അയാക്കും കിട്ടി....കരച്ചിലിനിടയില്‍ ചീത്ത. അപ്പോഴ എനിക്ക് സമധാനമായെ...ഒരാള്‍ കൂട്ടുണ്ടല്ലോ....

പ്രാരാബ്ദം രണ്ടാളെയും വേര്‍ പിരിച്ചു. എങ്കിലും അവള്‍ക്ക് കൂട്ടിനായി മൂന്ന്‍ മക്കള്‍ ഉണ്ടല്ലോ...പക്ഷെ..പക്ഷെ...എനിക്കോ..?..അവളെ കാണാതെ ഇരിപ്പുറക്കില്ലാത്ത ഞാന്‍ വേദനയോടെ പടിയിറങ്ങുമ്പോള്‍ വാതില്‍ പടിക്ക് പിന്നില്‍ നിന്നും കേട്ട തേങ്ങല്‍ അവളുടെതാണെന്ന് മനസ്സിലാക്കാന്‍ എനിക്ക് അധികം സമയം വേണ്ടല്ലോ...തിരിഞ്ഞ് നിന്ന എന്നെ കാര്‍ന്നോന്മാര്‍ എല്ലാം കൂടെ ഉന്തി തള്ളി വണ്ടിയില്‍ കേറ്റി വിട്ടു.വിമാനത്താവളത്തില്‍ നിന്നും വിളിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു...പോയ്‌ വരൂ..ഞാന്‍ കാത്തിരിക്കും....എന്ന്..ആ സമയത്തുള്ള അവളുടെ ശബ്ദത്തില്‍ ഉള്ള വിഷാദ ഭാവം അറിയാന്‍ എനിക്കായി..അറിയാതെ ഞാന്‍ വിതുമ്പിയോ....പിന്നെ പറഞ്ഞു...വിളിക്കാം ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും...കത്തിടാം...ദിനവും....നീ എനിക്കെഴുതില്ലേ...?
ഉം.....എന്ന ആ മൂളലില്‍ ഉണ്ടായിരുന്നു....കരച്ചിലിന്‍റെ ച്ഛായ...മൂക്ക് ചീറ്റുന്ന ശബ്ദവും കേട്ടു.അങ്ങിനെ വന്ന എനിക്ക് എത്ര നാള്‍ കഴിഞ്ഞാണ് ഒന്ന് വിളിക്കാന്‍ പറ്റിയത്...അപ്പോഴേ അവളുടെ സന്തോഷവും സങ്കടവും ചേര്‍ന്നുള്ള ഒച്ച ഇന്നും ഓര്‍ക്കുന്നു.

എന്‍റെ മീനൂട്ടി...എന്നെ ഒന്ന് വിളിക്കെടീ...അവള്‍ നാണിച്ചുവോ ആരൊക്കെയോ അടുത്തുണ്ടെന്ന് ഉറപ്പാണ്..അത് കൊണ്ട് ശബ്ദം താഴ്ത്തി അവള്‍ വിളിച്ചു....ദാസേട്ടാ....മീനൂട്ടീ ന്ന് വിളിക്കുമ്പോ അവളുടെ നാണം കാണേണ്ടത് തന്നെയാ...പാവം അവളാ എല്ല് പൊട്ടി കിടക്കുന്നത്...കാലിന്‍റെ ആണെങ്കില്‍ സമാധാനം...ഇത് അരയിലെ എല്ലല്ലേ...വേഗന്ന് നേരെയാക്കിയില്ലെങ്കില്‍ ശരിയാവില്ല...സ്റ്റീല്‍ പ്ലേറ്റ് പിടിപ്പിക്കണം എന്നാ പറഞ്ഞത്....ഓരോ മാസവും കിട്ടുന്ന ദിര്‍ഹംസ് കടം തീര്‍ത്തു ബാക്കിയുള്ളത് അങ്ങിനെ തന്നെ വീട്ടില്‍ അയക്കാറാണ്..പതിവ്...അപ്പോഴാണ്‌ അമ്മയുടെ ബന്ധു വേലേം കൂലീം ഇല്ലാതെ നടക്കുവാണ് വിസ ഏതെങ്കിലും കിട്ടുമെങ്കില്‍ നോക്കി അയാളെ ഇങ്ങടെതിക്കാന്‍ കല്പ്പനയായത്...അമ്മേടെ വാക്കല്ലേ....അവന്‍ അങ്ങട് വന്നിട്ട് നിന്നോടുള്ള കടം തീര്‍ത്തോളാം എന്ന വാക്കാല്‍ ഉള്ള എഗ്രിമെന്റും..രണ്ടു മൂന്ന്‍ പേര്‍ സഹായിച്ചത് കൊണ്ട് വിസ കിട്ടി...നാല് മാസം കൊണ്ട് അവരോടുള്ള കടം തീര്‍ത്തു.വിസയില്‍ ആളും വന്നു...പിന്നെ മുറിയില്‍ കൊണ്ടന്നത്‌ മുതല്‍ തീറ്റക്കും കുറവില്ല..ഉറക്കത്തിനും കുറവില്ല....അവസാനം ഒരിടത്ത് ജോലിക്ക് കൊണ്ടാക്കി..അവിടന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തിരികെ റൂമില്‍ വന്നു കിടന്നുറങ്ങുന്നു.ചോതിച്ചപ്പോള്‍ പറയുവാ അയാള്‍ ശരിയല്ലെന്ന്..എന്നാ ശരി അയാളുടെ അടുത്ത് പോയി ചോതിച്ചപ്പോള്‍ പറയുവാ ഇവിടെ ഉറങ്ങാന്‍ വരുന്നയാള്‍ക്ക് ഞാന്‍ ശമ്പളം കൊടുക്കേണ്ടതുണ്ടോ എന്ന്...അങ്ങിനെ ഏഴു മാസം എല്ലാരുടെയും വായിലിരിക്കുന്നത് മുഴുക്കെ കേള്‍പ്പിച്ച ശേഷം ഒരു ജോലി തരപ്പെടുത്തി കൊടുത്തു. കുറെ ദൂരെ ആയതിനാല്‍ പിന്നെ വന്നില്ല...മാത്രവുമല്ല..എന്നെക്കാള്‍ കൂടുതല്‍ ശമ്പളവും കിട്ടുന്നുണ്ടായിരുന്നു...കൂടെ കിമ്പളവും..എന്നിട്ടും എന്‍റെ കാശു വന്നില്ല...ചോതിക്കുമ്പോള്‍ ഒരേ ഉത്തരം..അടുത്ത മാസം നോക്കാം..ഇപ്പൊ ഇത്തിരി ടൈറ്റില..
അതും കേട്ട് തിരികെ പോരാനെ എനിക്കാവുമായിരുന്നുള്ളൂ..കാരണം അമ്മ പറഞ്ഞു വിട്ട ആളല്ലേ..ബന്ധുവും...മുഖം കറുത്ത് എങ്ങനാ സംസാരിക്കുക...?അതാണെങ്കില്‍ പരിചയവുമില്ല.....നാല് കൊല്ലം കഴിഞ്ഞു...രണ്ടു പ്രാവശ്യം നാട്ടിലും പോയി വന്നു..എന്നിട്ടും അയാളുടെ പല്ലവിയില്‍ മാറ്റമില്ല....ഇപ്പൊ...അത്യാവശ്യ സമയത്ത് ഇങ്ങനെയുമായി...ഇനി ആരാ ദൈവമേ സഹായിക്കുക...അറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.റോഡ്‌ തീര്‍ന്നതോ അടുത്ത റോട്ടില്‍ കയറിയതോ ഒന്നും ഞാന്‍ അറിഞ്ഞില്ല....പിറകില്‍ ഏതോ വണ്ടി സഡന്‍ ബ്രേക്ക് ഇട്ട് നിര്‍ത്തുന്ന ശബ്ദം കേട്ടാണ് തിരിഞ്ഞ് നോക്കിയത്...ദാ ഒരു അറബി കലിതുള്ളി വണ്ടിയില്‍ നിന്നും ഇറങ്ങുന്നു....അടിക്കാനുള്ള വരവാണോ..അതെ.....പക്ഷേ അയാള്‍ പെട്ടന്ന് നിന്നു...ശേഷം സാവധാനം അരികിലേക്ക് വന്ന് ചോതിച്ചു...എഷ്ഫീക്ക്...?...ഇന്ത തെബി മൌത്ത് അല്‍ഹീന്‍...?(എന്താ ...?നിനക്ക് ഇപ്പോ ചാകണോ?) ഞാന്‍ എന്ത് പറയുമെന്നരിയാതെ പരുങ്ങി.അയാള്‍ വീണ്ടും ചോതിച്ചു...ഇന്ത ഹിന്ദി?...( നീ ഇന്ത്യന്‍ ആണോ?)..എസ്....ഐ ആം ഇന്ത്യന്‍...ഞാന്‍ വിക്കി വിക്കി പറഞ്ഞു....
സൊ വൈ ആര്‍ യു ഓണ്‍ റോഡ്‌...? ഇഫ്‌ സം വന്‍ എല്‍സ് ഹിറ്റ്‌ യു...അയാള്‍ പറഞ്ഞു....
സോറി സര്‍ ഐ ഡിട്ന്റ്റ് സീ ....ഞാന്‍ അരികിലേക്ക് നീങ്ങി നടക്കാന്‍ ഭാവിച്ചു...
അയാള്‍ തടഞ്ഞുനിര്‍‍ത്തി ചോതിച്ചു: വാട്ട് ഈസ്‌ ദി പ്രോബ്ലം...?യു ആര്‍ സൊ അപ്സറ്റ്....?
കരഞ്ഞുകൊണ്ട്‌ ഞാന്‍ അറിയാവുന്ന രീതിയില്‍ പറഞ്ഞു....അയാള്‍ ഒന്നും മിണ്ടാതെ....വണ്ടിക്കരികിലേക്ക് നടന്നു....ശേഷം അതില്‍ കയറി വാതിലടച്ചു....ജനല്‍ ചില്ല് താഴ്ത്തി അയാള്‍ എന്നെ വിളിച്ചു...താ’ല്‍....(ഇവിടെ വരൂ)....
അടുത്ത് ചെന്ന എനിക്ക് അയാള്‍ ഒരു കാര്‍ഡ് തന്നു....എതസല്‍ നീ....ബുക്കറ...ഓ...കാള്‍ മി ടുമാറോ...ഓക്കേ....?
പിറ്റേ ദിവസം വിളിച്ചപ്പോള്‍ അയാള്‍ പറഞ്ഞു തന്ന വഴികളിലൂടെ പറഞ്ഞ സ്ഥലത്ത് ചെന്നു.ഒരു വലിയ ഓഫീസ്...കുറെ ജോലിക്കാര്‍ എന്തോ ആപത്ത് വന്ന പോലെ പാഞ്ഞ് നടക്കുന്നു.രേസിപ്ഷനില്‍ കണ്ട ഫിലിപൈനിയോടു കാര്യം പറഞ്ഞു..അവള്‍ എന്നെ സൂക്ഷിച്ചുനോക്കി ..അതും പുച്ഛത്തോടെ....പിന്നെ വെളിയില്‍ നില്‍ക്കാന്‍ പറഞ്ഞു....ശേഷം ആരെയോ ഫോണില്‍ വിളിച്ചു..പുറത്തിറങ്ങിയ എന്നെ അവള്‍ ഓടി വന്ന് അകത്തെക്കാനയിച്ചു...മുഖം വല്ലാതെ വിളറിയിരുന്നു...പേടിയും....ഡോണ്‍’ട സെ ഐ സെന്‍റ്റ് യു ഔട്ട്‌...ഫ്രം ഓഫിസ്..ഒക്കേ...?..അവള്‍ പറഞ്ഞു....
എനിക്ക് ഒന്നും മനസ്സിലായില്ല....അവള്‍ കാട്ടിയ വഴിയിലൂടെ നടക്കുമ്പോള്‍ അവിടെയുള്ളവര്‍ ഏതോ അത്ഭുത ജീവിയെ കാണുന്ന പോലെ എന്നെ നോക്കുന്നുണ്ടായിരുന്നു....അകലെയായി കണ്ട ഒരു മുറിയുടെ വാതിലില്‍ അവള്‍ മുട്ടി പിന്നെ സാവധാനം തുറന്ന് അകത്തേക്ക് കയറിയതിലും വേഗം പുറത്ത് വന്നു..എന്നെ ആനയിച്ചു...അകത്ത് കുറെ അറബികള്‍ ഇരിപ്പുണ്ട്..അവര്‍ എന്നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്....വേഗന്ന് തന്നെ അയാള്‍ ഇന്നലെ കണ്ട മനുഷ്യന്‍ എഴുന്നേറ്റ് വന്ന് എന്‍റെ കൈ പിടിച്ച് അകത്തെ മുറിയിലേക്ക് നടന്നു.പിന്നെ ആരെയോ ഫോണില്‍ക്കൂടി പറയുന്ന കേട്ടു...താ’ല്‍..(ഇവിടെ വരൂ)....
രണ്ട് മിനിറ്റ് ആയില്ല ഒരു മലയാളി അവിടേക്ക് കടന്നു വന്നു. അയാളോട് അറബി എന്തോ പറഞ്ഞ് അപ്പുറത്തെ മുറിയിലേക്ക് പോയി....
അയാള്‍ അത്ഭുതത്തോടെ എന്നെ നോക്കി ..ശേഷം അടുത്ത് വന്നു..ഇങ്ങടെ പേരെന്താ....?
കൃഷ്ണദാസന്‍....ഞാന്‍ പറഞ്ഞു...
ഞാന്‍ കാദര്‍....അറബീന്റെ ഒരു പീ എ ആണ്,,....ഇങ്ങേളെങ്ങനാ പരിചയം...?
ഞാന്‍ കാര്യം പറഞ്ഞു...
അയാള്‍ എല്ലാം ശാന്തമായി കേട്ടു....പിന്നെ എന്‍റെ ഐഡീ വാങ്ങി കോപ്പിയെടുത്തു..ഇങ്ങളെ ഇങ്ങട് എടുക്കാന്‍ പോകുവാ...ആരാ ഇയാള്‍ എന്നറിയ്യോ..ഇവിടത്തെ ഒരു മന്ത്രിയാ...അദേഹം ആരോടും ഒന്നും ചോതികില്ല...മാത്രല്ല...ആരോടും അധികം മിണ്ടാറുമില്ല..പിന്നെ എങ്ങനാ പഹയാ ഇങ്ങളെ പരിചയപ്പെട്ടെ...?... അയാള്‍ പറഞ്ഞു നിര്‍ത്തി....
എന്‍റെ ഉള്ള ജീവന്‍ പോയി..തളര്‍ന്നിരുന്നു...അത് കണ്ട കാദര്‍ ബായ് പോയി വെള്ളം കൊണ്ട് തന്നു.....ഒറ്റ വലിക്ക് അത് കുടിച്ചു...പിന്നെ അറിയാതെ ചോതിച്ചു...ഇങ്ങേര്‍ എന്നെ എന്ത് ചെയ്യാന്‍ പോകുവാ....?
അതോ അദ്ദേഹം പറഞ്ഞു....ഒന്നും പറഞ്ഞില്ല...നോക്കട്ടെ...ഞാന്‍ സംസാരിക്കാം....ശേഷം ബായ് അപ്പുറത്തെ മുറിയിലേക്ക് പോയി...
അര മണിക്കൂര്‍ കഴിഞ്ഞ് ചിരിച്ചു കൊണ്ട് അവിടേക്ക് കടന്നുവന്നു.
ഇങ്ങള്‍ക്ക് ഭാഗ്യം ഇണ്ട് ട്ടാ...പഹയാ....ഇനി പറഞ്ഞേ...ഏതു പഠിച്ചു..?
M A..ഞാന്‍ പറഞ്ഞു...ഗാന്ധി യുനിവേര്‍സിറ്റി സെര്‍ട്ടിഫികറ്റ് ഉണ്ട്..കമ്പനി വാങ്ങി വച്ചിരിക്കുവാ...പിന്നീട് പഠിക്കാന്‍ സാധിച്ചില്ല..വീട്ടിലെ പ്രാരാബ്ദം തന്നെ കാരണം...
ഏതാ വിഷയം...?
കൊമേര്‍സ് ...തന്നെ....
അപ്പോ ഇജ്ജ് രക്ഷപ്പെട്ടല്ലോ....പിന്നെ...ഇജ്ജെങ്ങനാ ഇവിടെ ഇങ്ങനെ....?
കിട്ടിയത് ഇതാണ്....കമ്പനിയിലെ ഫോര്‍മാന്‍ ആയി...അവിടെ നാല് വര്‍ഷമായി....മിക്ക കാര്യങ്ങളും ഞാന്‍ ചെയ്തുകൊടുക്കും..എല്ലാര്‍ക്കും കാര്യാ...പക്ഷേ ശമ്പളം മാത്രം തികയില്ല..പരാതിയുമില്ലാ ട്ടോ....കാദര്‍ ബായ് വീണ്ടും അപ്പുറത്തേക്ക് പോയി...
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പരിചിതമായ ശബ്ദങ്ങള്‍....ആരെന്നറിയാന്‍ അധികം സമയമെടുത്തില്ല...എന്‍റെ സ്പോന്‍സര്‍ കൂടെ പീ ആര്‍ ഓയും..തന്നേ...എന്തോ നടക്കുന്നത് മനസ്സിലായില്ല....കാദര്‍ ബായ് പിന്നെയും വന്നു...അറബിയും ഉണ്ടായിരുന്നു...അദേഹത്തിന് പിന്നില്‍ സ്പോന്‍സര്‍പിന്നെ പീ ആര്‍ ഓ..ഞാന്‍ അറിയാതെ എഴുന്നേറ്റു..
അദ്ദേഹം എന്നെ അവിടെ ഇരിക്കാന്‍ ആങ്ഗ്യം കാട്ടി എങ്കിലും കാലുകള്‍ മടങ്ങുന്നില്ലായിരുന്നു. അദ്ദേഹം പറഞ്ഞു...ഇന്ത മിന്‍ അല്യോം ഇശ്തകള്‍ എന്തി മഫ്ഹൂം...? (നീ ഇനി എന്‍റെ കൂടെയാണ് ജോലി..മനസ്സിലായോ?)...അത് കാദര്‍ ബായ് തര്‍ജുമ ചെയ്ത് തന്നു. ഞാന്‍ അവരെ നോക്കി...പഴയ സ്പോന്‍സര്‍ എന്‍റെ പാസ്പോര്‍ട്ടും സെര്‍ട്ടിഫികറ്റ്, ബാക്കി ശമ്പളം, എന്നിങ്ങനെ അന്ന് വരെയുള്ള കണക്ക് തീര്‍ത്തു...കൂടെ എന്‍റെ മുറിയിലുണ്ടായിരുന്ന സാധനങ്ങള്‍ കൊണ്ടന്ന വണ്ടി വെളിയിലുണ്ടെന്നും പറഞ്ഞു.അവര്‍ നടന്നകന്നു....
എന്താ ദൈവമേ സംഭവിക്കുന്നത്....ഒന്നും മനസ്സിലാവാതെ വാ പൊളിച്ച എന്നെ മുഹമ്മദ്‌ സാഹിബ്‌ കെട്ടിപ്പിടിച്ച്.പിന്നെ പറഞ്ഞു.. കം തെബി എര്സല്‍ ഇലാ സൌജത്തക്..എര്സല്‍ ഇദാ മാ കമ്മല്‍ ഫുലൂസക്ക് ഖുദ് മിന്‍ മുഹാസിബ്...മഫ്ഹൂം?(നീ ഭാര്യക്ക് എത്ര അയക്കാന്‍ പോകുന്നു..അയക്കുക..തികഞ്ഞില്ലെങ്കില്‍ അക്കൌണ്ട്സില്‍ നിന്ന് വാങ്ങിക്കോ..മനസ്സിലായോ)...അദ്ദേഹം കാദര്‍ ബായിയെ നോക്കിയതെയുള്ളൂ...അതിനുള്ള അര്‍ഥം എനിക്ക് കിട്ടി....കണ്ണുകള്‍ നിറയുന്നുണ്ട്..പറയാന്‍ വാക്കുകള്‍ കിട്ടുന്നുമില്ല...കൈകള്‍ കൂപ്പി നിന്ന് ഞാന്‍ പിന്നെ സാഷ്ട്ടാങ്കം നമിക്കാം മുതിര്‍ന്ന എന്നെ നോക്കി അദ്ദേഹം ശബ്ദമുയര്‍ത്തി..കാദര്‍ ബായ് പറഞ്ഞു..അരുത്..കാലില്‍ വീഴുന്നത് അറബികള്‍ക്ക് ഇഷ്ട്ടല്ല...പഹയാ  ഇജ്ജ് എന്നേം കൂടെ ചീത്ത കേപ്പിക്കല്ലേ...പിന്നെ ഷേക്ക്‌ ഹാന്‍ഡ്‌ തന്ന് അകത്തേക്ക് പോയ കൂടെ അദ്ദേഹം വിളിച്ചു...താ’ല്‍...(വരൂ)
ഞങ്ങള്‍ മൂവരും മുറിക്ക് വെളിയില്‍ വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാരും എഴുന്നേറ്റ് നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു....
യാ ഹബായ്ബനാ ...ഹാദഹൂ മുഹാസിബ്ന ജദീദ്...ഇദാ ഫീ ഷെയ്...അല്ലിമ്നീ...കേല്ലിം ഹുവ.....മഫ്ഹൂം..?
(എന്‍റെ പ്രിയപ്പെട്ടവരേ...ഇതാണ് എന്‍റെ പുതിയ കണക്കപ്പിള്ള...നിങ്ങള്‍ക്ക് എന്തെങ്കിലും പറയുവാനുണ്ടെങ്കില്‍ ഇവനോട് പറയുക...മനസ്സിലായോ?)
എല്ലാരും സന്തോഷത്തോടെ വന്ന് എനിക്ക് ഹസ്തദാനം ചെയ്ത് മാറി നിന്നു.അവസാനം കൈ തന്നത് കാദര്‍ ബായ് ആയിരുന്നു...ഞാന്‍ അറിയാതെ ആ കയ്യില്‍ മുറുകെ പിടിച്ചു.അയാള്‍ എന്നെയും കൂട്ടി പോകാന്‍ തിരിഞ്ഞപ്പോള്‍ പുറകില്‍ നിന്നും വീണ്ടും വിളി വന്നു..ഖല്ലി ഹുവ റോഹ് ഇലാ ബിലാദ്..യ’മല് അമലിയ...വാ ഈജി ബാദെയിന്‍..തള്ള താദ്കിറ അല്യോം...ശൂഫ്‌ ...ഖുറൂജ് ബ’ദ(അവന്‍ നാട്ടില്‍  പോയ്ക്കൊള്ളട്ടെ...ഓപറേഷന്‍ ഒക്കെ കഴിഞ്ഞ് വരാന്‍ പറയൂ..ഇന്നെക്കുള്ള ടിക്കെറ്റ് എടുക്കണം..എക്സിറ്റിനുള്ള കാര്യവും നോക്കൂ)...
എല്ലാം വളരെ വേഗന്ന് നടന്നു...ഇപ്പൊ ഞാന്‍ ഇവിടെ അവളുടെ അരികില്‍ നിലയ്ക്കാത്ത ആനന്ദ ബാഷ്പ്പവും ഒക്കേ കണ്ടു....അവളെ പരിചരിക്കാന്‍ കിട്ടിയ ആ നല്ല ദിനങ്ങള്‍ എന്നെക്കാള്‍ കൂടുതല്‍ അവള്‍ക്ക് സന്തോഷം നല്‍കുന്നു എന്നറിഞ്ഞ് എനിക്കും ആരോടൊക്കെയോ നന്ദി പറയാന്‍ വാക്കുകള്‍ ഇല്ലായിരുന്നു...ദൈവത്തോട് ഇരു കയ്യും കൂപ്പി നന്ദി പറഞ്ഞു....കൂടെ നേര്‍ച്ചകള്‍ വഴിപാടുകള്‍ എല്ലാം തീര്‍ത്തു...ഇനി മടക്കയാത്രയുടെ സമയമാകുന്നു...എങ്കിലും സന്തോഷമുണ്ട്...വൃത്തിയായി വസ്ത്രം ധരിച്ച് കൃത്യ സമയത്ത് ജോലിയില്‍ കയറണം....സമയ നിഷ്ഠയും...എല്ലാം പാലിച്ച് എന്നെ സഹായിച്ച ആ വ്യക്തിയോട് എന്‍റെ ആദരവ് അറിയിക്കണം....
ആലോചിച്ച് സമയം പോയതറിഞ്ഞില്ല...അവള്‍ ഉറക്കമുണരുന്നത് ഞാനറിഞ്ഞു...ഊന്നുവടിയുടെ സഹായത്തോടെ അവള്‍ കുറേശ്ശെ നടക്കാന്‍ തുടങ്ങിയല്ലോ...ഇനി അധികം താമസിക്കില്ല...അവള്‍ക്ക് അതിന്റെ ആവശ്യം വരില്ല എന്ന് ഡോക്ടര്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.നിങ്ങളുടെ സാമിപ്യമാണ് അവര്‍ക്ക് ഏറെ ആശ്വാസമായത്...ഇത്ര വേഗന്ന് ആള്‍ എഴുന്നെല്‍ക്കുമെന്ന് കരുതിയതല്ല...നിങ്ങള്‍ വന്നത് നന്നായി......
ഏതായാലും അങ്ങേര്‍ക്ക് കൊടുക്കാന്‍ എന്താ ഞാന്‍ കരുതുക...ഒരു നല്ല മനുഷ്യന്‍.....പലരും പറഞ്ഞിട്ടുണ്ട് അറബികള്‍ ചീത്തയാണെന്ന്....അഹമ്ഭാവികള്‍ ആണെന്ന്....എനിക്കും അങ്ങിനെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്....എന്നാല്‍ എല്ലാം ഒരാള്‍ മൂലം മാറിയിരിക്കുന്നു....അതും ചുരുങ്ങിയ സമയത്തിനുള്ളില്‍....

പാവം അവള്‍ ഉറങ്ങുകയാണ്..ശല്യം ചെയ്യാതെ ഞാന്‍ എഴുന്നേറ്റ് പോകാനുള്ള തയ്യാറെടുപ്പുകള്‍ ചെയ്യട്ടെ....നാളെ അതിരാവിലെ പോകേണ്ടതാണ്....വണ്ടിയും പറഞ്ഞിട്ടുണ്ട്....ഇനി അവളോടൊപ്പം അല്‍പ്പനേരം കിടക്കാം.....ഇനി എത്രനാള്‍ കാത്തിരിക്കണം...ഇത് പോലെ ഒരു ദിനത്തിനായി....അരികില്‍ കിടന്ന എന്നെ അവള്‍ കെട്ടിപ്പിടിക്കുമ്പോള്‍ ഞാനറിഞ്ഞു അവളുടെ വേദനയുടെ അളവ്....പാവം വേദനിക്കുന്നു എങ്കിലും കിന്നരിക്കാന്‍ വന്ന അവളുടെ നെറുകയില്‍ ഒരു ചുംബനം നല്‍കി തല നെഞ്ചില്‍ വച്ച് കടത്താന്‍ നോക്കി വേദന കൊണ്ട് അവള്‍ അറിയാതെ വിതുമ്പിയോ....പാവം...ഞാന്‍ ഓര്‍ത്തില്ല...സാധാരണ ചെയ്യാറുള്ള പോലെ .....ഹും.....അവളെ നേരെ കിടത്തി അവളോടോട്ടി കിടക്കുമ്പോള്‍ എനിക്ക് നടുവ് വേദനിക്കുന്നുണ്ടായിരുന്നു....എങ്കിലും അവളുടെ സാമിപ്യം..അതല്ലേ വേണ്ടത്....

Monday, March 30, 2015

ഫ്രിഡ്ജില്‍ മുള്ളി



രാത്രിയില്‍ മൂത്രമൊഴിക്കാന്‍ മുട്ടിയ ഞാന്‍ എഴുന്നേറ്റ് നടന്നു.അന്തിക്ക് പാര്‍ട്ടിയില്‍ വെറുതെ കിട്ടിയത് കൊണ്ട് എത്ര മോന്തി എന്നൊരു പിടീമില്ല.വാതില്‍ തുറന്നതും ദേ അതില്‍ ലെയ്റ്റ് കത്തുന്നുകൂടെ എസീയുടെ തണുപ്പ് അല്‍പ്പം കൂടിയ പോലെ.ഭാര്യയെ വിളിച്ച് ഉച്ചത്തില്‍ രണ്ട് ഭരണി അങ്ങട് കാച്ചി.അല്ലെടീ നിന്‍റെ അപ്പന്‍ കൊണ്ട തരുവോ കരണ്ടിനോള്ള കാശ്?മര്യാദക്ക് എല്ലായിടവും നോക്കുകേമില്ല..പോത്ത് പോലെ കിടന്നുറക്കവും...ഹും

ആ ദേഷ്യത്തിന് വാതില്‍ അടക്കാതെ മുണ്ട് പൊക്കി രണ്ടാട്ടുംആട്ടി നിന്ന് തന്നെ കാര്യവും സാധിച്ചു.അല്ല പിന്നെ അവളെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.അടുത്ത് കുപ്പിയില്‍ വെള്ളമുണ്ടെങ്കിലും ഒഴിക്കാന്‍ നിന്നില്ല.അഗ്രഹാരം കഴുകിയേച്ചു അങ്ങട് വീണ്ടു വന്ന്‍ കിടന്നു.തണുപ്പ് പിന്നേം കുറഞ്ഞു.അവള്‍ക്കിട്ട്‌ ഒരു തോഴീം വച്ച് കൊടുത്തേച്ച് കടന്നു.അത് കൊണ്ട് സ്വസ്ഥമായി ഉറങ്ങി.അപ്പോഴും അവളും മക്കളും നല്ല ഉറക്കത്തിലായിരുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സൂര്യപ്രകാശം ഉച്ചിയില്‍ അടിക്കാന്‍ തുടങ്ങിയിരുന്നു.മക്കള്‍ സ്കൂളില്‍ പോയത് കൊണ്ട് പിന്നേം അല്‍പ്പം കൂടെ കിടക്കാന്‍ തോന്നിയെങ്കിലും ജോലിക്ക് പോകണമല്ലോ എന്നോര്‍ത്ത് വേഗം ഒരുങ്ങി ഇറങ്ങി. ഭക്ഷണത്തിന് നിന്നില്ല.അവളെയും കാണുന്നുമില്ല.അടുക്കളയില്‍ ഒന്നെത്തിനോക്കി.ദേ അവള്‍ ഫ്രിഡ്ജിന്റെ വാതില്‍ തുറന്ന് അതിലുള്ള സാധനങ്ങള്‍ ഒക്കെയും വെളിയില്‍ വരിയിട്ട് ദേഷ്യത്തില്‍ നില്‍ക്കുന്നു.

എന്തുവാടീ നീ കാണിക്കുന്നേ...?.അതിലെ സാധനങ്ങള്‍ എന്തിനാടീ വാരി വെളിയില്‍ ഇട്ടെക്കുന്നെ...?ഞാന്‍ ചോതിച്ചതിന് ദേഷ്യത്തോടെയുള്ള തുറിച്ചു നോട്ടമായിരുന്നു ഉത്തരം.

എന്തോവാടീ ഇങ്ങനെ തുറിച്ചു നോക്കുന്നേ...? ഞാന്‍ വേഗന്ന്‍ അവളുടെ അരികിലേക്ക് നടന്നു.അവിടമാകെ വല്ലാത്ത ഒരു നാറ്റം. ഇന്നലെ വാങ്ങിയ നല്ല പച്ചക്കറികള്‍ എല്ലാം തന്നെ കരിഞ്ഞിരിക്കുന്നു.ചിലത് എന്തോ കണ്ടു പേടിച്ചു ചത്തവരെ പോലെ കിടക്കുന്നു.എനിക്കാണേല്‍ വീണ്ടും ദേഷ്യം വന്നു.അവളുടെ നേരെ കൈയ്യോങ്ങിയതും അവള്‍ ചീറിക്കൊണ്ട് കയ്യിലിരുന്ന തുണി എടുത്ത് ബക്കറ്റിലേക്ക് ഒരേറ്എന്നിട്ട് ബക്കറ്റും വെള്ളവും എടുത്ത് ചാടി തുള്ളി ടോയിലെറ്റിലേക്ക് പോയി നല്ല വെള്ളവുമായി തിരികെ വന്നു.

ദേ മനുഷ്യാ....മര്യാദക്ക് ഉടുത്ത ഉടുപ്പൊക്കെ ഊരി ആ മുണ്ടും ഉടുതെച്ച് ഇങ്ങ് വന്നേ...എന്നിട്ട് ഇത് മുഴുവന്‍ കഴുകിയെച്ച് എങ്ങോടാന്നു വച്ചാല്‍ പോയാ മതി....അവള്‍ കോപം കൊണ്ട് തുള്ളി.

സംഗതി പന്തിയല്ല എന്ന് കണ്ട് ഞാന്‍ ഒന്നടങ്ങി.എന്തുവാടീ കാര്യം....?സഹായിക്കണേല്‍ അങ്ങ് പറഞ്ഞാല്‍ പോരെ...അതിന് ഇത്രേം ചൂടാകേണ്ടാതുണ്ടോഡീ....ഞാന്‍ അവളെ തണുപ്പിക്കാന്‍ നോക്കി.

ദേ നിന്ന് കിന്നാണിക്കാന്‍ നിക്കല്ലേ....എനിക്കാണേല്‍ അങ്ങ് വിറഞ്ഞു കേറുന്നുണ്ട്.പറഞ്ഞേക്കാം..അവള്‍ പിന്നേം ആക്രോശിച്ചു.
പിന്നെ പറഞ്ഞു...ഇതിയാന്‍ എന്നാത്തിനാ എന്നേ ഇന്നലെ ചവിട്ടിയെ...?

അത് നീ ടോയിലെറ്റിലേ ലെയ്റ്റ് ഓഫ് ചെയ്യാതെ കിടന്നതിനാടീ....ഞാന്‍ പറഞ്ഞു.

നിങ്ങള്‍ക്ക് എന്ന് തൊട്ടാ ഫ്രിഡ്ജ് ടോയിലെറ്റ് ആയേ....? അവള്‍ ചോതിച്ചപ്പോള്‍ എന്‍റെ കണ്ണ് അറിയാതെ കുറെ വെളിയിലേക്ക് തള്ളി വന്നു.

അല്ലെടീ...അപ്പോ എ സീ..ആരാ ഇട്ടേ.....ഞാന്‍ വിക്കി ചോതിച്ചു...

ദേ.....@^*(#$!....മനുഷ്യാ....അവള്‍ പിന്നെ പറഞ്ഞത് ഒന്നും എനിക്ക് കേട്ടില്ല...കാരണം അവള്‍ വിളിച്ച വാക്കുകള്‍ ഞാന്‍ വിളിക്കുന്നതിലും കൂടുതല്‍ തീഷ്ണമായിരുന്നു...

എടീ എന്തുവടീ....നീ കാര്യം പറഞ്ഞേ.....ഞാന്‍ പിന്നീം അവളുടെ അരികത്തേക്ക് ചെന്നു.

ഈ വീട്ടില്‍ എന്നാ മനുഷ്യാ എ സീ വാങ്ങിയേ...?....ഫ്രിഡ്ജ് തുറന്നപ്പോള്‍ അതില്‍ നിന്ന് വന്ന തണുപ്പ് കിട്ടിയതാകും.....പണ്ടാരം പിടിക്കാന്‍ എന്നീ വീട്ടില്‍ വന്നു കേറിയോ അന്ന് തുടങ്ങിയതാ എന്‍റെ കഷ്ട്പ്പാട്...എത്ര നല്ല ആലോചനകള്‍ വന്നതാ....എന്നിട്ട് ഈ കലനെയാണല്ലോ എന്‍റെ തലയില്‍ കെട്ടിവച്ചേ.....ഇതിനും വേണ്ടി എന്നാ പാപമാ ദൈവമേ ഞാന്‍ ചെയ്തേ.....?(അവള്‍ അപ്പനും അമ്മക്കും വിളിക്കാഞ്ഞത്..നന്നായി...)

അവള്‍ പിന്നേം എന്തൊക്കെയോ പതം പറഞ്ഞുകൊണ്ട് കൊണ്ട് തന്‍റെ ജോലിയില്‍ വ്യാപ്രിതയായി.അല്‍പ്പം നേരം കൊണ്ട് ഉടുപ്പ് മാറിവന്നു ഞാനും അവളെ സഹായിച്ചു.

എല്ലാം കഴിഞ്ഞ് അവള്‍ തന്ന വലിയ പൊതിയുമായി ഞാന്‍ വീട്ടില്‍ നിന്നുമിറങ്ങി.വഴിയില്‍ കണ്ട ചവിറ്റുകുട്ടയില്‍ അത് നിക്ഷേപിച്ച് വേഗന്ന് ഓഫീസ് പിടിച്ചു.

തിരികെ വരുന്ന വഴിക്ക് നല്ല കോഴിയും മറ്റ് പല വ്യഞ്ചനങ്ങളും വാങ്ങി വീടെത്തുമ്പോള്‍ ആരെയും വെളിയില്‍ കണ്ടില്ല.
പതിയെ അകത്ത് കടക്കുമ്പോള്‍ ദേണ്ടേ ആദ്യം പിള്ളാര് (പഠിക്കുകയായിരുന്നു)വായും പൊത്തി ചിരി തുടങ്ങി.

എന്നതാടാ മക്കളേ ഇരിന്ന് ചിരിക്കുന്നേ...?ഞാന്‍ ഒന്നുമറിയാത്ത പോലെ ചോതിച്ചു...

അവര്‍ തോള്‍ കൊണ്ട് ഒന്നുമില്ല എന്ന് ആന്ഗ്യം കാണിച്ചു.അടുക്കളയില്‍ നിന്ന് അവളും ചിരിക്കുന്നുണ്ടായിരുന്നു.എന്നേ കണ്ടതും മുഖം വീര്‍പിച്ചു നിന്നു.എങ്കിലും ആ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു.

ഞാന്‍ അങ്ങിനെ വീട്ടില്‍ നന്നായി പ്ലിംഗി അധികം ആരോടും കിന്നരിക്കാനോ ഒന്നും പോകാതെ നല്ല കുട്ടിയായി കിടന്നുറങ്ങി.

അടുത്ത ദിവസം അതിരാവിലെ എഴുന്നേറ്റ് മറ്റുള്ളവരൊക്കെ ഒരുങ്ങുന്നതിന് മുന്‍പേ ഒരുങ്ങി ഓഫീസ് പിടിച്ചു.എല്ലാരും എത്തിയ ശേഷം ചിലര്‍ എന്നെ കണ്ട് അടക്കി ചിരിക്കാന്‍ തുടങ്ങി.
എന്തുവാ ഡേയ് ചുമ്മാ ചിരിക്കുന്നേ....? ഞാന്‍ അടുത്തിരുന്നവനോട് ചോതിച്ചു.

അതോ നീ കഴിഞ്ഞ ദിവസം വീട്ടില്‍ കാട്ടിയ കൂത്തൊക്കെ ഇവിടെ എല്ലാരും അറിഞ്ഞു....അതാ....ഡേയ്...അവന്‍ പറഞ്ഞുകൊണ്ട് ഉച്ചത്തില്‍ ചിരിച്ചു.

അല്ല ഡേയ്....അതെങ്ങനെയാ.....ഇവിടെ....? പറഞ്ഞു മുഴുമിച്ചില്ല.അതിന് മുന്‍പേ ഉത്തരം കിട്ടി.

ഡേയ്....നിന്‍റെ പിള്ളാര് പഠിക്കുന്ന അതെ ക്ലാസിലല്ലേ മാനേജരുടെ പുള്ളാരും പഠിക്കുന്നേ....ഹഹഹ

ദേ.....പിന്നേം.....ഞാന്‍ നന്നായി പ്ലിംഗി.....അങ്ങിനെ അന്ന് പാതി ദിവസത്തേ അവധിയും എടുത്തുകൊണ്ട് ഞാന്‍ മുങ്ങി.


എന്തായാലും അങ്ങിനെ എനിക്ക് പുതിയ പേരും വീണു....

.” ഫ്രിഡ്ജില്‍ മുള്ളി”

Thursday, March 19, 2015

Zhouzhuang water town of China.
----------------------------------------------
In the world there are many places that are called "Venice." But the Chinese town of Zhouzhuang is particularly well suited for this definition. Zhouzhuang - is the oldest Chinese settlement on the water. Its history goes back 900 years. City is a series of islands surrounded by water. As in Venice, through which spanned numerous bridges. Zhouzhuang located 35 kilometers southeast of the eastern city of Suzhou, Jiangsu Province is known as China's first village on the water. It is one of the most famous water townships in China, noted for its profound cultural background, the well preserved ancient residential houses and the elegant watery views. It has been called the "Venice of the East".
Zhouzhuang is surrounded by four rivers of water that formed it eight streets, connected by a few dozen stone bridges. Bridges are very different, but the most typical are paired Shuangqiao bridges built during the Ming Dynasty. They consist of an arched stone span from one beam and stone. Architecturally unique is the "two-pass bridge," thrown across the two channels. Streets are rivers, passages are connected by bridges, and houses built along the rivers, which are the roads on which the locals are moved by boat.
Zhouzhang originated as a village by the name of Zhenfengli during the Spring and Autumn (BCE (770-476) Period of the Eastern Zhou (BCE 770-221) Dynasty. It received its current name in CE 1086 during the Northern Song (CE 960-1127) Dynasty when the village, which had belonged to the fiefdom of Yaocheng, was donated to Zhenfengli's Quanfu ("Full Fortune") Temple – also known as Blessed Temple – by a devout Buddhist by the name of Zhou Digong, who owned this piece of land (note that Zhouzhang means "Zhou Hamlet/ Village).
Most of the old houses and bridges of Zhenfengli cum Zhouzhang stem from the Ming (CE 1368-1644) and Qing (CE 1644-1911) Dynasty period, though some are from the Yuan (CE 1279-1368) Dynasty period. Less than 40% of the structures in Zhouzhuang stem from the pre-Yuan era, while a few – including the town's new water tower and Quanfu Pagoda, the latter of which was erected in order to conceal the view of the newly erected water tower as much as possible (which explains why Quanfu Pagoda lies in the northwestern section of the town, near the new archway entrance to Zhouzhuang, while Quanfu Temple itself lies in the southwestern section of Zhouzhuang – stem from the end of the 20th century.
Zhouzhang is a beautiful, picturesque village of willow-lined canals that are contiguous with rows of waterside buildings with whitewashed walls and gray slate roofs, and whose wooden eaves are upturned in the quintessentially Chinese fashion. "Inland" from the canals and the stone arch bridges are streets paved with cobblestones.
Since the 12th century, Zhouzhuang has been connected to the Grand Canal, which extends from Hangzhou in the south to Beijing in the north. This development naturally brought prosperity to the region of Suzhou, and it was thanks to this prosperity that the region in part developed its own scholars and artists, and in part attracted them from outside. Many of these artists and members of the literati were either native sons, or chose to make the idyllic watertowns of the region their new home.




















Tuesday, March 17, 2015

Can you read this words.....?


7H15 M3554G3 53RV35 7O PR0V3 H0W 0UR M1ND5 C4N D0 4M4Z1NG 7H1NG5! 

1MPR3551V3 7H1NG5! 1N 7H3 B3G1NN1NG 17 WA5 H4RD BU7 N0W, 0N 7H15 LIN3 

Y0UR M1ND 1S R34D1NG 17 4U70M471C4LLY W17H 0U7 3V3N 7H1NK1NG 4B0U7 17, 

B3 PROUD! 0NLY C3R741N P30PL3 C4N R3AD 7H15. PL3453 F0RW4RD 1F U C4N R34D 7H15.

Try please.....

Sunday, January 12, 2014

പ്രിയരേ ........

ആദ്യമായിട്ടാ ഇങ്ങനെ ഒരു ചതി നിങ്ങളോട് ഞാന്‍ ചെയ്യുന്നത്. തെറ്റുകള്‍ ഉണ്ടെങ്കില്‍ അങ്ങട് ഷെമീര്...ട്ടാ....